
കേരള സമാജം ഉല്‍വേ നോഡ് മഹിളാ ദിനത്തിൽ നിന്ന്
നവിമുംബൈ: കേരള സമാജം ഉല്‍വെ നോഡ് മഹിളാ ദിനം ആഘോഷിച്ചു. ബിഎആര്‍സിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദിവ്യ രാംദാസ് മുഖ്യാതിഥി ആയിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ജനുവരി 26 ന് രാഷ്ട്ര പതിഭവനില്‍ പൂക്കളം ഇടാന്‍ അവസരം ലഭിച്ച വന്ദന ജിതിന്‍, പായസ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സേതുലക്ഷ്മി രണ്ടാം സ്ഥാനം നേടിയ ഷീജ എം.കെ തുടങ്ങിയവരെ മുഖ്യാതിഥിയും സമാജം ഭാരവാഹികളും ചേര്‍ന്ന് ആദരിച്ചു
സെക്രട്ടറി ഷൈജ ബിജു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഹണി വെണ്ണിക്കല, കണ്‍വീനര്‍ മിനി അനില്‍ പ്രകാശ്, സനിത തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാ വിംഗ് പ്രവര്‍ത്തകരായ ശുഭമോഹന്‍, ശ്രീകുമാരി രമേഷ് നായര്‍, സ്മിത സാബു, ലത ഷിബു ആശ സോമന്‍, ദയ മനോമോഹന്‍ , ഡെന്‍സി ബിനില്‍, മണി സജീവന്‍, രേഖ നായര്‍, ബിന്ദു രഞ്ചിത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.