നവിമുംബൈ: വയനാട് ദുരന്തത്തിന് ഇര ആയവർക്ക് സഹായ ഹസ്തവുമായി കേരള സമാജം ഉൾവെ നോഡ്. ഇരകളായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി ആറായിരം രൂപയാണ് സമാജം നൽകിയത്.
വാഷി കേരള ഹൗസിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഓഫീസിലെത്തി ഓഫീസർ റഫീഖ് ന് സമാജം ഭാരവാഹികൾ ചെക് കൈമാറുകയായിരുന്നു.