കേരളീയ സമാജം ഡോംബിവ്‌ലിയുടെ അത്തപ്പൂക്കള മത്സരം 15ന്

ഒന്നാം സമ്മാനം 15,000 രൂപ
Keraleeya Samajam Dombivli's Attapookalam competition on the 15th

അത്തപ്പൂക്കള മത്സരം

Updated on

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കേരളീയ സമാജം ഡോംബിവ്ലി, ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൂക്കള മത്സരം- ഓഗസ്റ്റ് 15 ന്, വെള്ളിയാഴ്ച്ച നടക്കും. കമ്പല്‍പാഡ (ഡോംബിവ്ലി ഈസ്റ്റ് )മോഡല്‍ കോളേജില്‍ രാവിലെ 9.30 ന് പൂക്കളമിടല്‍ ആരംഭിക്കും .സമാജം അംഗങ്ങള്‍ക്കായുള്ള ഈ മത്സരത്തില്‍ , ഒരു ടീമില്‍ 8 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മുപ്പത്തിരണ്ടോളം

ഗ്രൂപ്പുകളുണ്ട് . ആദ്യമായാണ് ഇത്രയും ടീമുകള്‍ മത്സരരംഗത്ത് വരുന്നത്.ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പുകള്‍ക്ക് യഥാക്രമം 15,000 ,10,000,7,500 രൂപാവീതം സമമാനമായി ലഭിക്കും. മത്സരിക്കുന്ന എല്ലാ ടീമിനും 3000 രൂപാ വീതം പ്രോത്സാഹനമായി നല്‍കും

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആസ്വാദകര്‍ക്ക് പൂക്കള വേദിയിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com