

ഖാര്‍ഘര്‍ കേരളസമാജം കേരളപ്പിറവി ദിനാഘോഷം നടത്തി
മുംബൈ: ഖാര്‍ഘര്‍ കേരള സമാജം കേരളപ്പിറവി ദിനാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത് കൊച്ചു കുട്ടികള്‍ ചേര്‍ന്നായിരുന്നു എന്നത് ശ്രദ്ധേയമായി.
ആഘോഷങ്ങളുടെ ആദ്യ ഇനമായി 'കേരളം ഇന്നും, ഇന്നലെയും, നാളെയും' എന്ന വിഷയത്തില്‍ കുട്ടികളുടെ ചിത്രരചനാ മത്സരം നടന്നു. തുടര്‍ന്ന് നടന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്തി.
ഗൗരി വി. നമ്പ്യാരുടെ മോഹിനിയാട്ടം, കൃഷ്ണമൂര്‍ത്തിയുടെ വയലിന്‍ സംഗീതം, വയലാര്‍ അനുസ്മരണ ഗാനങ്ങള്‍, കേരളഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി സേവ്യര്‍ ജോസഫ് നയിച്ച സംഗീത വിരുന്ന് ശ്രദ്ധ പിടിച്ചുപറ്റി.