വനിതാ സംരഭകരെ ആദരിച്ച് ഖാര്‍ഘര്‍ കേരള സമാജം

ശ്രീലതാ വാര്യര്‍ വനിതാ ദിനസന്ദേശം നല്‍കി
Kharghar Kerala Samajam honours women entrepreneurs

വനിതാ സംരഭകരെ ആദരിച്ച് ഖാര്‍ഘര്‍ കേരള സമാജം

Updated on

മുംബൈ: ലോക വനിതാ ദിനത്തില്‍ ഖാര്‍ഘറിലെ വളര്‍ന്നു വരുന്ന വനിതാ സംരഭകരെ ആദരിച്ച് ഖാര്‍ഘര്‍ കേരള സമാജം മാതൃകയായി. ലോക മാതൃഭാഷാ ദിനവും വനിതാ ദിനവും ആഘോഷിക്കുന്ന വേദിയിലായിരുന്നു ഈ ചടങ്ങ്.

പരിപാടികളുടെ തുടക്കത്തില്‍ സമാജം വൈസ് പ്രസിഡന്‍റ് ജയദീഷ് വി മാതൃഭാഷാ പ്രഭാഷണവും ശ്രീലത വാര്യര്‍ വനിതാദിന സന്ദേശവും നല്‍കി.

റിയ ദിനേശ്,സ്വപ്ന രമേശ്,ലീന പിള്ള,ആതിര സുമിത്ത്,സീതാ ലക്ഷ്മി മേനോന്‍ തുടങ്ങി വനിതാ സംരംഭകരാണ് ഇത്തവണത്തെ സമാജം വനിതാ ദിന ആഘോഷത്തില്‍ പ്രത്യേക ക്ഷണിതാക്കളായത്. ഇവരുടെ വിജയ ഗാഥ മറ്റു വനിതകള്‍ക്കു കൂടി ഒരു മാര്‍ഗദര്‍ശിയാകട്ടെ എന്ന ഉദ്ദേശത്തോടെയാണ് സമാജം വനിതാ വിഭാഗം ഇത്തരം ഒരു വനിതാ ദിന പരിപാടി സംഘടിപ്പിച്ചത് എന്നു വനിതാ വിഭാഗം കണ്‍വീനര്‍ സുമ സുനില്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com