

ഖാര്‍ഘര്‍ കേരള സമാജത്തിന് ഇനി സ്വന്തം ഓഫിസ്
നവിമുംബൈ: ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ സ്വന്തം ഓഫിസില്‍ നിന്ന്. ഖാര്‍ഘറില്‍ സെക്റ്റർ 20-ലെ ദാമോദര്‍ ശാന്തി സൊസൈറ്റിയിലെ ഷോപ്പ് നമ്പര്‍ ഏട്ടാണ് സമാജത്തിന്‍റെ പുതിയ വിലാസം. ഓഫിസിന്‍റെ ഉദ്ഘാടനം ജനുവരി നാലിന് നടന്നു.
സമാജത്തിന്‍റെ 2003-ലെ സ്ഥാപക നേതൃത്വം മുതല്‍ നിലവിലെ നേതൃത്വം വരെയുള്ളവര്‍, കേരളീയ കേന്ദ്ര സംഘടനാ ഭാരവാഹികള്‍, സ്ഥലം എംഎല്‍എ, നവി മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികള്‍, ഖാര്‍ഘറിലെ മറ്റു മലയാളി സംഘടനകളുടെ പ്രതിനിധികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുതിയ ഒഫിസിന്‍റെ ഉദ്ഘാടനം നടത്തിയത്.