

ഖാര്‍ഘര്‍ കേരള സമാജം കായിക ദിനാഘോഷം
നവിമുംബൈ: ഖാര്‍ഘര്‍ കേരള സമാജം കായിക ദിനാഘോഷം നടത്തി. 16 ഇനങ്ങളിലായി 10 വ്യത്യസ്ത ഗ്രൂപ്പു കളിലായിട്ടായിരുന്നു മത്സരങ്ങള്‍. ഖാര്‍ഘര്‍ കേരള സമാജം അംഗങ്ങളും അല്ലാത്തവരുമായി 60 ല്‍ പരം മലയാളികള്‍ ഈ കായിക മത്സരങ്ങളില്‍ പങ്കെടുത്തു.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. സമാജം സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജോസ് ജെയിംസ് കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.