
മുംബൈ: നെരൂൾ- ബേലാപൂർ- ഉറാൻ പാതയുടെ നിർമ്മാണം അവസാന ഘട്ടംത്തിൽ.ഈ മാസം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തീരുമെന്ന് റയിൽവേ വൃത്തങ്ങൾ അറിയിച്ചു.
നെരൂൾ- ബേലാപൂരിനും ഖാർകോപ്പറിനും ഇടയിലുള്ള പദ്ധതിയുടെ ആദ്യ ഘട്ടം 2018 നവംബറിൽ യാത്രക്കാർക്കായി തുറന്നുകൊടുത്തു. നിലവിൽ ഖാർകോപാർ-ഉറാൻ പദ്ധതിയുടെ ജോലി അതിന്റെ അവസാന ഘട്ടത്തിലാണ്.ഈ മാസം അവസനത്തോട് കൂടി ഈ പാത തുറന്നെക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതോടെ സി എസ് എം ട്ടി യിൽ നിന്നും ഉറാനെ ബന്ധിപ്പിക്കുന്ന പാതകൂടിയായി തീരും ഈ പാത.
റെയിൽവേ സുരക്ഷാ കമ്മീഷണർ (സിആർഎസ്) മാർച്ച് 6 ന് പാത പരിശോധിക്കുമെന്നും പദ്ധതി ജോലികൾ ഉടൻ പൂർത്തിയാക്കുമെന്നും സെൻട്രൽ റെയിൽവേ (സിആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സുതാർ പറഞ്ഞു. പൂർത്തിയാകുമ്പോൾ, ഈ പദ്ധതി ഉറാനെ സിഎസ്എംടിയുമായി ബന്ധിപ്പിക്കും
നിലവിൽ നെരുൾ -ബേലാപൂർ വഴി ഖാർകോപർ വരെ യാത്ര ചെയ്യാൻ കഴിയും, എന്നാൽ അവസാന ഘട്ടം തുറന്നതിന് ശേഷം അവർക്ക് ഉറാൻ വരെ യാത്ര ചെയ്യാം, ”ഉറാൻ വരെയുള്ള ട്രാക്ക് സ്ഥാപിക്കൽ ജോലികൾ പൂർത്തിയായതായി ഒരു മുതിർന്ന സിആർ ഓഫീസർ പറഞ്ഞു. 2022 സെപ്തംബറോടെ ലൈൻ പൂർത്തിയാകുമായിരുന്നെന്നും എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില ഭാഗങ്ങളിൽ ജോലികൾ നടത്താൻ ചില തദ്ദേശ വാസികൾ അനുവദിച്ചിരുന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.