പൻവേലിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിയെ തേടി മകളും മരുമകനുമെത്തി

ഒരാഴ്ച മുൻപാണ് രവീന്ദ്രനെ പൻവേൽ റയിൽവേ സ്റ്റേഷനിൽ അവശ നിലയിൽ യാത്രക്കാർ കണ്ടെത്തിയത്.
രവീന്ദ്രൻ മകൾ നിർമിതയ്ക്കും മരുമകൻ ജ്യോതികുമാറിനും ഒപ്പം
രവീന്ദ്രൻ മകൾ നിർമിതയ്ക്കും മരുമകൻ ജ്യോതികുമാറിനും ഒപ്പം
Updated on

റായ്‌ഗഡ്: പൻവേലിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിയെ തേടി ബന്ധുക്കൾ എത്തി. കഴിഞ്ഞ പതിനഞ്ച് വർഷമായി കുടുംബവുമായി അകന്നു കഴിയുകയായിരുന്ന തലശ്ശേരി, പാനൂർ സ്വദേശിയായ രവീന്ദ്രനെ തേടി മകൾ നിർമ്മിതയും മരുമകൻ ജ്യോതികുമാറുമാണ് മുംബൈയിൽ എത്തിയത്. ഒരാഴ്ച മുൻപാണ് രവീന്ദ്രനെ പൻവേൽ റയിൽവേ സ്റ്റേഷനിൽ അവശ നിലയിൽ യാത്രക്കാർ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയെ മലയാളി സംഘടനയായ കേരളീയ കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ ഈ വിഷയത്തിൽ കാര്യമായ ഇടപെടൽ ആണ് നടത്തിയത്.

അവശ നിലയിലായിരുന്ന രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചതിനു ശേഷം കെസിഎസ് ഭാരവാഹികൾ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി പൻവേൽ പരിസരത്തും റയിൽവെ സ്റ്റേഷനിലുമായി അലഞ്ഞു നടക്കുകയായിരുന്നുവെന്ന് വ്യക്തമായി. രവീന്ദ്രൻ നൽകിയ വിവരങ്ങൾ അനുസരിച്ച് പേരും നാട്ടിലെ ബന്ധുക്കളുടെ വിവരങ്ങളും ഉൾപ്പെടെ മാധ്യമങ്ങളിൽ നൽകിയ വിവരങ്ങളാണ് ബന്ധുക്കളെ കണ്ടെത്താൻ തുണയായത്. വാർത്ത ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ വാർത്തയോടൊപ്പം നൽകിയിരുന്ന നമ്പറുകളിൽ ബന്ധപ്പെട്ടതിനു ശേഷം കഴിഞ്ഞ ദിവസം മുംബൈയിലെത്തി.

കെ.സി.എസ് ഭാരവാഹികളുമായി ബന്ധപ്പെട്ട ശേഷം പൻവേൽ സർക്കാർ ആശുപത്രിയിലെത്തിയാണ് മകളും, മരുമകനും, കൊച്ചു മകളും ചേർന്ന് രവീന്ദ്രനെ ബംഗളൂരുവിലേക്ക് കൂട്ടികൊണ്ടു പോയതെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്‍റ് മനോജ് കുമാർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com