കേരളീയ സമാജം നാഗ്പുര്‍ ക്രിസ്മസ്‌ന്യൂ ഇയര്‍ ആഘോഷം

വികാസ് ജി. താക്കറെ ഉദ്ഘാടനം ചെയ്തു

Kerala Samajam Nagpur held Christmas and New Year celebrations

കേരളീയ സമാജം നാഗ്പൂര്‍ ക്രിസ്മസ്‌ന്യൂ ഇയര്‍ ആഘോഷം

Updated on

നാഗ്പൂര്‍ :കേരളീയ സമാജം നാഗ്പൂര്‍ ക്രിസ്മസ്‌ന്യൂ ഇയര്‍ ആഘോഷവും സമാജത്തിന്റെ എഴുപതാം വാര്‍ഷികവും അതിവിപുലമായി സംഘടിപ്പിച്ചു. സമാജം ഹാളില്‍ നടന്ന ചടങ്ങ് മുഖ്യാതിഥിയായ സ്ഥലം എംഎല്‍എ വികാസ് ജി. താക്കറെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡന്റ് മനോജ് പി.വി, ജനറല്‍ സെക്രട്ടറി രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ആഘോഷങ്ങളുടെ ഭാഗമായി, സമാജത്തിന്റെ മുന്‍ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും വേദിയില്‍ ഉപഹാരം നല്‍കി പൊന്നാട അണിയിച്ച് ആദരിച്ചു.

സാംസ്‌കാരിക വേദിയില്‍ സിനിമാഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, കെ ജോണ്‍ മ്യൂസിക് ബാന്‍ഡ് ഓര്‍ക്കസ്ട്ര ടീമിന്റെ വാദ്യമേളം, ഹിന്ദി സിനിമാഗാനങ്ങള്‍, ജനറല്‍ സെക്രട്ടറി രാജഗോപാലും സംഘവും അവതരിപ്പിച്ച ഓട്ടംതുള്ളല്‍, കെ.സി.എ. ഗ്രൂപ്പ് (നാഗ്പൂര്‍) അവതരിപ്പിച്ച ക്രിസ്മസ് കരോള്‍ എന്നിവ സദസ്സിനെ ആവേശത്തിലാക്കി.റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ നൃത്താവതരണം നടത്താന്‍ അവസരം ലഭിച്ച ശ്രീകൃഷ്ണ നൃത്താലയത്തിലെ അധ്യാപിക പ്രമീള ഉണ്ണികൃഷ്ണനെ ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു.

logo
Metro Vaartha
www.metrovaartha.com