സമാജങ്ങളുടെ സംഗമം നടത്തി കേരളീയ കേന്ദ്ര സംഘടന

40 സമാജങ്ങളില്‍ നിന്നായി 118 ഭാരവാഹികള്‍ പങ്കെടുത്തു
kks meeting held vashi

സമാജങ്ങളുടെ സംഗമം നടത്തി കേരളീയ കേന്ദ്ര സംഘടന

Updated on

മുംബൈ : കേരളീയ കേന്ദ്രസംഘടന, വാഷി കേരള ഹൗസില്‍ സംഘടിപ്പിച്ച സമാജങ്ങളുടെ സംഗമം ശ്രദ്ധേയമായി. മതേതര ജനാധിപത്യകൂട്ടായ്മകളായ മലയാളി സമാജങ്ങള്‍ ഈ കാലഘട്ടത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ചചെയ്യുകയും വ്യത്യസ്തങ്ങളായ പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു.

പുതിയതലമുറയെ പഴിക്കുന്നതിനു പകരം, കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് അവരില്‍നിന്ന് പഠിക്കേണ്ടത് പഠിക്കുവാനും വേണ്ടസമയത്ത് അവര്‍ക്ക് വഴിമാറി കൊടുക്കുവാനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതാണെന്ന് സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.

മലയാള ഭാഷാപഠനത്തിന് പ്രാഥമിക പരിഗണനനല്‍കിയിരുന്ന സമാജങ്ങളുടെ സുവര്‍ണകാലം കടന്നുപോയിരിക്കുന്നു. പുതിയതലമുറയെ ഏതുവിധേനയും മലയാളം പഠിപ്പിക്കാന്‍, ചുരുങ്ങിയത് എഴുതാനും വായിക്കാനുമെങ്കിലും പഠിപ്പിക്കുവാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുണ്ടെന്ന മുന്‍തലമുറയുടെ ദൃഢനിശ്ചയം ഇന്ന് കാണാന്‍കഴിയുന്നില്ലെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

കെകെഎസിന്‍റെ നേതൃത്വത്തില്‍ നടന്ന സംഗമം മലയാളിസംഘടനകള്‍ ആത്മാര്‍ഥമായി ഏറ്റെടുക്കുകയും ചര്‍ച്ചയില്‍ നൂറിലേറെ പ്രതിനിധികള്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു. അനേകം വിഷയങ്ങള്‍ സംഗമം ചര്‍ച്ചചെയ്തു. 40 സമാജങ്ങളില്‍ നിന്നായി 118 ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com