കെകെഎസ് വായനോത്സവം 2024 ന് തുടക്കമായി

മലയാളം മിഷൻ മുംബൈ ചാപ്റ്റർ അധ്യക്ഷൻ ഡോ: എ വേണുഗോപാൽ വായാനോൽസവത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു
kks reading festival 2024 has started
കെകെഎസ് വായനോത്സവം 2024 ന് തുടക്കമായി
Updated on

മുംബൈ: കേരളീയ കേന്ദ്ര സംഘടന 2014 മുതൽ നടത്തി വരുന്ന വായനോത്സവത്തിന്റെ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ബോംബേ മലയാളി സമാജം കഷ്മീരയുടെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ പിതാവായ യശശരീരനായ പി എൻ പണിക്കരുടെ അനുസ്മരണാർഥമാണ് വായനോത്സവം നടത്തപ്പെടുന്നത്.സാഹിത്യകാരൻ സി. പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെ.കെ.എസ്സ് പ്രസിഡണ്ട് ടി.എൻ. ഹരിഹരൻ അധ്യക്ഷത വഹിച്ചു.

മലയാളം മിഷൻ മുംബൈ ചാപ്റ്റർ അധ്യക്ഷൻ ഡോ: എ വേണുഗോപാൽ വായാനോൽസവത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ബോംബെ മലയാളി സമാജം സെക്രട്ടറി ശ്യാം പങ്കജാക്ഷൻ നന്ദി പ്രകാശിപ്പിച്ചു . പശ്ചിമ മേഖലയിലെ വിവിധ സമാജങ്ങളിൽ നിന്ന് കലാപരിപാടികൾ അവതരിച്ചിച്ചു.

ജൂലൈ മാസത്തിൽ സമാജ തലത്തിലും, ഓഗസ്റ്റ് മാസത്തിൽ മേഖല തലത്തിലും , സെപ്റ്റംബർ ആദ്യ വാരത്തിൽ ഫൈനൽ മത്സരങ്ങളും നടക്കുന്ന രീതിയിലാണ് വയാനോത്സവം 2024 ചിട്ടപ്പെടുത്തിയിരിക്കുന്നത്.പത്താം ക്ലാസ്സ് വരെ യുള്ള കുട്ടികളിൽ മലയാളം വായന, കവിത ചൊല്ലൽ, പ്രസംഗം, കേരള പ്രശ്നോത്തരി, വായനനുഭവം എന്നീ ഇനങ്ങളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നല്കും. വിശദവിവരങ്ങൾ അതതു പ്രദേശത്തെ മലയാളി സമാജങ്ങളിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9920973797 (ശ്രീകുമാർ )

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com