ശ്രീനാരായണ മന്ദിര സമിതിയുടെ 'ഗുരുവിനെ അറിയാന്‍' പഠനം പുരോഗമിക്കുന്നു

മറ്റു യൂണിറ്റുകളിലെ ചോദ്യോത്തര മത്സരം ആഗസ്റ്റ് 3 വരെ നടത്തും
Studies are progressing to know the Guru of the Sree Narayana Mandira Samiti

ഗുരുവിനെ അറിയാൻ പഠന പദ്ധതിയോടനുബന്ധിച്ചുള്ള ചോദ്യോത്തര മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ

Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്‍റേയും സാംസ്‌കാരിക വിഭാഗത്തിന്‍റേയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തേയും ദര്‍ശനത്തേയും ആസ്പദമാക്കിയുളള ഗുരുവിനെ അറിയാന്‍ എന്ന പഠന പദ്ധതി സമിതിയുടെ എല്ലാ യൂണിറ്റുകളിലും നടന്നുവരുന്നതായും പഠിതാക്കള്‍ക്കായുള്ള ഒന്നാം ഘട്ട ചോദ്യോത്തര മത്സരം നെരൂള്‍ ഈസ്റ്റ്, നെരൂള്‍ വെസ്റ്റ്, വാഷി, ഐരോളി, സി.ബി. ഡി , ഡോംബിവലി, ഉല്ലാസ് നഗര്‍, മീരാ റോഡ്, മലാഡ് എന്നീ യൂണിറ്റുകളില്‍ പൂര്‍ത്തിയായെന്നും വനിതാ വിഭാഗം കണ്‍വീനര്‍ സുമാ പ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ് എന്നിവര്‍ അറിയിച്ചു.

മറ്റു യൂണിറ്റുകളിലെ ചോദ്യോത്തര മത്സരം ആഗസ്റ്റ് 3 വരെയുള്ള ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തും. തുടര്‍ന്ന് സോണ്‍ തലത്തിലും കേന്ദ്ര തലത്തിലും മത്സരങ്ങള്‍ ഉണ്ടാവും. ശ്രീനാരായണ ധര്‍മവും ഗുരുദര്‍ശനവും പഠിപ്പിക്കുക വഴി വീട്ടമ്മമാരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഈ പഠന പദ്ധതിയിലൂടെ സമിതി ലക്ഷ്യമിടുന്നതെന്നും സമിതിയുടെ 41 യൂണിറ്റുകളില്‍ നിന്നുമായി ഇതിനകം 1500 ലധികം വനിതകള്‍ പഠിതാക്കളായി ചേര്‍ന്നിട്ടുണ്ടെന്നും സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com