കൂ ഹൂ നാടകം കല്യാണില്‍

സമാഹരിക്കുന്ന പണം സന്നദ്ധ പ്രവര്‍ത്തനത്തിന്

Koo Hoo drama to be aired tomorrow in Kalyan

കൂ ഹൂ നാടകം നാളെ കല്യാണില്‍

Updated on

മുംബൈ: രാജ്യത്ത് നിരവധി വേദികളില്‍ അരങ്ങേറിയ ''കൂ ഹൂ'' എന്ന അരുണ്‍ ലാലിന്‍റെ നാടകത്തിന്‍റെ മുംബൈ നഗരത്തിലെ ആദ്യ അരങ്ങേറ്റം കല്യാണില്‍ മാര്‍ച്ച് 28 ന്. തുടർന്ന് 29 ന് വാഷിയിലും നാടകം നടത്തും. കൂകി പായുന്ന ഒരു ട്രെയിനാണ് നായകന്‍. ഇന്ത്യയുടെ ചരിത്രത്തിന് നെടുകെയും കുറുകെയും പായുന്ന ഒരു ട്രെയിന്‍.

പ്രശസ്ത നാടക സംഘമായ ലിറ്റില്‍ എര്‍ത്ത് സ്‌ക്കൂള്‍ ഓഫ് തിയ്യറ്റര്‍, കേരളം അവതരിപ്പിക്കുന്ന, ''കുഹൂ'' എന്ന ഏറ്റവും പുതിയ നാടകം മാര്‍ച്ച് 28, ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് കല്യാണ്‍ വെസ്റ്റിലുള്ള കെ.സി. ഗാന്ധി മെമ്മോറിയല്‍ ഓഡിറ്റോറിയത്തിലും, മാര്‍ച്ച് 29 ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് സിഡ്‌കോ എക്‌സിബിഷന്‍ സെന്‍റർ വാഷിയിലുമാണ് നടത്തുന്നത്. നാടകാവതരണത്തിലൂടെ സമാഹരിക്കുന്ന പണം നിര്‍ദ്ധനരായ രോഗികള്‍ക്കോ അശരണര്‍ക്കോ നല്‍കും.

logo
Metro Vaartha
www.metrovaartha.com