കോഴിക്കോട് സങ്കീര്‍ത്തനയുടെ 'പറന്നുയരാനൊരു ചിറക്' മുംബൈയില്‍ എത്തുന്നു

നൂറില്‍ അധികം പുരസ്‌കാരങ്ങള്‍ നേടിയ നാടകം
Kozhikode Sankirtanas new drama in Mumbai

പറന്നുയരാനൊരു ചിറക്

Updated on

മുംബൈ: കേരളത്തിലെ പ്രഫഷണല്‍ നാടകരംഗത്തെ പ്രമുഖ നാടകസമിതിയായ കോഴിക്കോട് സങ്കീര്‍ത്തന പറന്നുയരാനൊരു ചിറക് എന്ന നാടകവുമായി മുംബൈ പര്യടനത്തിനെത്തുന്നു.

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ നാടകം, മികച്ച രണ്ടാമത്തെ സംവിധായകന്‍, മികച്ച നടി, മികച്ച സംഗീതം, മികച്ച ഗായകന്‍ എന്നീ 5 അവാര്‍ഡുകളും, 100-ല്‍ പരം പ്രാദേശിക അവാര്‍ഡുകളും ഈ നാടകം നേടിയിരുന്നു.

നവംബര്‍ 8 മുതല്‍ 23 വരെയാണ് മുംബൈയില്‍ പരിപാടി നടത്തുക കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജേന്ദ്രന്‍- 9821259004

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com