ഫാഷന്‍ രംഗത്തെ ദേശീയ മത്സരത്തില്‍ കൃഷ്ണപ്രിയ ഗിരീഷ് നായര്‍ക്ക് ഒന്നാം സ്ഥാനം

സമ്മാനത്തുകയായി ലഭിച്ചത് ഒന്നര ലക്ഷം രൂപ
Krishnapriya Girish Nair wins first place in national fashion competition

കൃഷ്ണപ്രിയ ഗിരീഷ് നായര്‍

Updated on

മുംബൈ: ഫാഷന്‍ രംഗത്തെ ദേശീയ മത്സരമായ ലിവ പ്രോട്ടീഗ 25-ല്‍ കൃഷ്ണപ്രിയ ഗിരീഷ് നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദിത്യ ബിര്‍ള ഗ്രൂപ്പ് ദേശീയ തലത്തില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് കൃഷ്ണപ്രിയക്ക് അഭിമാന നേട്ടം. ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഗ്രാസിം ലിവ ഫാഷന്‍ വിഭാഗമാണ് മത്സരം സംഘടിപ്പിച്ചത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 124 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. ലക്ഷ്വറി ഈവനിംഗ് വെയര്‍, എലിവേറ്റഡ് ഇന്ത്യന്‍ വെയര്‍, വെസ്റ്റേണ്‍ പ്രെറ്റ്, സെലിബ്രേഷന്‍ എന്നീ നാല് വിഭാഗങ്ങളിലാണ് മത്‌സരം നടന്നത്. 150000 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com