നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ - താനെ യുണിയനിൽപ്പെട്ട 4684 നമ്പർ നെരൂൾ ഈസ്റ്റ് ശാഖയുടെ കുടുംബ സംഗമം 2024 മാർച്ച് 3 ന് ഞായറാഴ്ച വൈകീട്ട് 6 മണി മുതൽ നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ നടക്കും. കൂടാതെ ശ്രീനാരായണ ഗുരുവിന്റെ ഫിലോസഫിയിൽ മുംബൈ സർവ്വകലാശാലയിൽ നിന്ന് ആദ്യമായി ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോക്റ്റർ ഡിൻ്റാ (ഷൈനി) മുരളീധരനെ ആദരിക്കും. കഴിഞ്ഞ അദ്ധ്യയന വർഷം മഹാരാഷ്ട്രയിൽ നടന്ന എസ്സ്.എസ്സ്.സി & എച്.എസ്.സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ശാഖാംഗങ്ങളുടെ കുട്ടികൾക്ക് സ്വർണമെഡൽ സമ്മാനിക്കും.
നോർക്ക ഡെവലപ്പ്മെന്റ് ഓഫീസറും കേരള സർക്കാർ അണ്ടർ സെക്രട്ടറിയുമായ എസ്സ്.എച്ച്.ഷമീം ഖാൻ മുഖ്യാതിഥിയായിരിക്കും,ശ്രീ എം ബിജുകുമാർ പ്രസിഡന്റ് മുംബയ് - താനെ യൂണിയൻ,ശ്രീ ടി കെ മോഹൻ വൈസ് പ്രസി.മുംബൈ താനെ യൂണിയൻ, ശ്രീ ബിനു സൂരേന്ദ്രൻ സെക്രട്ടരി മുംബൈ താനെ യൂണിയൻ,സുമ രഞ്ജിത്ത് വനിതാസംഘം എസ്സ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ്, സി.വി.വിജയൻ പ്രസിഡന്റ് സി.ബി,ഡി-ഖാർഘർ ശാഖായോഗം,എൻ.എസ്സ്.രാജൻ സോണൽ സെക്രട്ടറി ശ്രീനാരായണ മന്ദിര സമിതി,ടി.എൻ.ഹരിഹരൻ പ്രസിഡന്റ് കേരള കേന്ദ്രിയ സംഘടന,എം.കെ.നവാസ് ചെയർമാൻ കെയർ ഫോർ മുംബൈ,പ്രിയ വർഗീസ് സെക്രട്ടറി കെയർ ഫോർ മുംബൈ,കെ.എ.കുറുപ്പ് പ്രസിഡന്റ് ന്യൂ ബോംബെ കേരളീയ സമാജം, യു.കെ,മേനോൻ ചെയർമാൻ നെരൂൾ അയ്യപ്പ സേവാ സംഘം,എസ്സ്.കുമാർ സാമൂഹ്യ പ്രവർത്തകൻ & സ്പെഷ്യൽ എക്സിക്യൂട്ടീവ് ഓഫീസർ,ബിനു നായർ പ്രസിഡന്റ് നായർ സർവീസ് സോസയറ്റി നെരൂൾ,വി.കെ .മുരളീധരൻ എം.ഡി,വി.കെ.എം.ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്,നിർമ്മല മോഹൻ ഗുരുധർമ്മ പ്രചാരക തുടങ്ങി കലാ, സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
തുടർന്ന് കലാമണ്ഡലം രാജലക്ഷ്മി അവതരിപ്പിക്കുന്ന കുമാരനാശാൻ്റെ കരുണ എന്ന കവിതയെ ആസ്‌പദമാക്കി മോഹിനിയാട്ടം അവതരിപ്പിക്കും. ശ്രീകുമാർ മാവേലിക്കര, മുകുന്ദൻ മാവേലിക്കര, അമൃത രതീഷ്, ബിനേഷ് കുമാർ,കാർത്തിക് ജയന്ദ്രൻ,സുരേഷ് ആചാര്യ എന്നിവർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും ശേഷം സദ്യവും ഉണ്ടായിരിക്കുമെന്ന് ശാഖാ സെക്രട്ടറി രതീഷ് ബാബു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് Ph:9821195381