കുമാരനാശാൻ ചരമ ശദാബ്ദി: കവിസംഗമവും കാവ്യാർച്ചനയും നടത്തി

കവികളും കവയിത്രികളുമായി മുപ്പതോളംപേർ സംഗമത്തിൽ പങ്കെടുത്ത് സ്വന്തം കവിതകൾ അവതരിപ്പിച്ചു
കുമാരനാശാൻ ചരമ ശദാബ്ദി: കവിസംഗമവും കാവ്യാർച്ചനയും നടത്തി

മുംബയ് : മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയാചരണത്തോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ സാംസ്കാരിക വിഭാഗം സമിതിയുടെ ചെമ്പുർ വിദ്യാഭ്യാസസമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും മലയാളഭാഷാകവികളുടെ സംഗമവും കാവ്യാർച്ചനയും സംഘടിപ്പിച്ചു.

കവികളും കവയിത്രികളുമായി മുപ്പതോളംപേർ സംഗമത്തിൽ പങ്കെടുത്ത് സ്വന്തം കവിതകൾ അവതരിപ്പിച്ചു. സമിതി പ്രസിഡന്റ്‌ എം . ഐ ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ എൻ മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ. കെ പ്രസാദ്, ട്രഷറർ വി .വി ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ സുമപ്രകാശ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എഴുത്തുകാരൻസി .പി കൃഷ്ണകുമാർ കുമാരനാശാൻ സ്മാരകപ്രഭാഷണം നടത്തി. കെ രാജൻ, പി . കെ മുരളീകൃഷ്ണൻ, സി .പി കൃഷ്ണകുമാർ എന്നിവർ വേദിയിൽ അവതരിപ്പിച്ച കവിതകളെ അവലോകനം ചെയ്തുകൊണ്ട് സംസാരിച്ചു. സാധാരണ കവിയരങ്ങുകളിൽ കാണുന്ന പത്തോ പതിനഞ്ചോ പേരല്ല, ഒരു നിറഞ്ഞ സദസ്സാണ് ഇവിടെയുള്ളതെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കെ രാജൻ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കവികളെയും കവയിത്രികളെയും കാവ്യാസ്വാദകരെയും മഹാകവിയുടെ സ്മരണാർത്ഥം സാംസ്കാരിക വിഭാഗം കൺവീനർ കെ കെ എസ് വേണുഗോപാൽ സ്വാഗതം ചെയ്കയും ചടങ്ങ് നിയന്ത്രിക്കുകയും ചെയ്തു. സംഗീതജ്ഞൻ ജയസൂര്യൻ മാസ്റ്റർ സ്വാഗതഗീതം ആലപിച്ചുകൊണ്ട് കവികളെ സ്വാഗതം ചെയ്തു.

കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇന്സ്ടിട്യൂട്ടിന്റെ സഹകരണത്തോടെ ശ്രീനാരായണ മന്ദിരസമിതി 2023 മാർച്ചിൽ സംഘടിപ്പിച്ച "കുമാരനാശാൻ കാവ്യമേള"യിൽ ആശാൻ കാവ്യങ്ങളുടെ ആലാപന മത്സരങ്ങളിൽ സമ്മാനർഹരായ ധന്വിൻ ജയചന്ദ്രൻ, സിദ്ധിജ രമേശ്‌ നായർ, ഹരിലക്ഷ്മി പ്രിയൻ എന്നിവർ വേദിയിൽ ആശാൻ കാവ്യങ്ങൾ ആലപിച്ചു. കെ ഷണ്മുഖൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com