ബുക്ക് മൈ ഷോയ്ക്ക് തുറന്ന കത്തുമായി കുനാല്‍ കമ്ര

കേസ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി

Kunal Kamra writes an open letter to Book My Show

കുനാൽ കമ്ര

Updated on

മുംബൈ: ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈഷോയ്ക്ക് തുറന്ന കത്തുമായി സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ഏക്നാഥ് ഷിന്‍ഡെയെ പരിഹസിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബുക്ക്മൈഷോ കുനാലിനെ ക്രിയേറ്റേഴ്‌സിന്റെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ബുക്ക് മൈഷോയെ അഭിസംബോധന ചെയ്ത് കുനാല്‍ എക്‌സില്‍ പോസ്റ്റ് പങ്കുവച്ചത്.

ബുക്ക് മൈഷോയിലൂടെ ബുക്കിങ് തടഞ്ഞതിനാല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്ന് കുനാല്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. വെബ്‌സൈറ്റ് തനിക്കെതിരേ എടുത്ത നടപടി പുനപരിശോധിക്കുകയോ, അല്ലെങ്കില്‍ ഇതുവരെ തന്‍റെ ഷോകള്‍ ബുക്ക് ചെയ്തിട്ടുള്ള എല്ലാ കാണികളെയും ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുനാല്‍ കമ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് തവണ മുംബൈ പൊലീസ് നോട്ടിസ് നല്‍കിയിട്ടും ഹാജരാകാന്‍ അദ്ദേഹം തയാറായിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com