കുർള ബസ് അപകടം: ഡ്രൈവർക്ക് ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് പരിചയമില്ലെന്ന് വെളിപ്പെടുത്തൽ

Kurla bus accident: Driver Had No Experience In Driving Electric Bus
കുർള ബസ് അപകടം: ഡ്രൈവർക്ക് ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് പരിചയമില്ലെന്ന് വെളിപ്പെടുത്തൽ
Updated on

മുംബൈ: തിങ്കളാഴ്ച കുർള റെയിൽവേ സ്റ്റേഷന് (ഡബ്ല്യു) പുറത്ത് 7 പേർ ബസ് ഇടിച്ച് കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബെസ്റ്റ് ബസിന്‍റെ ഡ്രൈവർ സഞ്ജയ് മോറെ (54) അന്ന് ജീവിതത്തിൽ ആദ്യമായി ഇലക്ട്രിക് വാഹനം ഓടിക്കുകന്നതെന്ന് വെളിപ്പെടുത്തൽ. അതേ ദിവസം രാവിലെ, ബെസ്റ്റ് അണ്ടർടേക്കിംഗിന് ബസ് വെറ്റ്-ലീസിന് നൽകിയ എവി ട്രാൻസ് എന്ന കമ്പനി, റൂട്ട് നമ്പറിൽ ബസ് ഓടിക്കാൻ നിയോഗിക്കുന്നതിനുമുമ്പ് ഇലക്ട്രിക് വാഹനത്തിൽ മൂന്ന് റൗണ്ട് എടുക്കാൻ മോറേയോട് ആവശ്യപ്പെട്ടിരുന്നു. റൂട്ട് നമ്പർ 332 ബസ് ആണ് അപകടത്തിൽ പെട്ടത്.

വാഹനത്തിന് അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ റോഡ് ട്രാൻസ്‌പോർട്ട് ഓർഗനൈസേഷന്‍റെ (ആർടിഒ) റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. വെറ്റ്-ലീസ് ബസുകളുടെ ഡ്രൈവർമാർക്ക് ശരിയായ പരിശീലനം ഉണ്ടെന്ന് ഉറപ്പാക്കുക എന്നത് ബെസ്റ്റ് അഡ്മിനിസ്ട്രേഷന്‍റെ ജോലിയായിരുന്നു. ഈ സാഹചര്യത്തിൽ അത് ചെയ്യുന്നതിൽ വിഭാഗം പരാജയപ്പെട്ടു

ഡീസൽ ബസുകൾ ഓടിച്ച് മോറേക്ക് 30 വർഷത്തെ പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നിരുന്നാലും, ആദ്യമായാണ് ഒരു ഇലക്ട്രിക് വാഹനം ഇയാൾ കൈകാര്യം ചെയ്യുന്നത്. അപകടസമയത്ത് ബസ് നിയന്ത്രണം വിട്ട് പാഞ്ഞതിനാൽ നിയന്ത്രണം നഷ്ടപ്പെട്ടതായി മോറേ പൊലീസിനോട് പറഞ്ഞു. അനധികൃത കച്ചവടക്കാരും ഓട്ടോറിക്ഷകളും നിറഞ്ഞ ഗതാഗതത്തിരക്കേറിയ റോഡിൽ അപകടസമയത്ത് 60 കിലോമീറ്റർ വേഗത്തിലായിരുന്നു ബസ്. മദ്യപിച്ചിട്ടില്ലാത്ത മോറെ മാനസിക സമ്മർദത്തിലായിരുന്നോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ വീട്ടുകാരെ വിളിച്ചുവരുത്തി പൊലീസ് ഇക്കാര്യം അന്വേഷിക്കുകയും ചെയ്തു. ഇതുവരെ ദൃക്‌സാക്ഷികളടക്കം 25 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com