

ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം.
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മേയ് 7-ന് ആറുമണിക്കൂര്‍ അടച്ചിടും. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.
രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. 6 മാസം മുന്‍പ് തന്നെ വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
എല്ലാ വര്‍ഷവും മഴക്കാലമുന്നൊരുക്കം പതിവുള്ളതാണ്.