

പീഡനപരാതി നല്‍കിയ ഭര്‍ത്താവിനെ ജാമ്യത്തിലിറങ്ങിയ പ്രതി കത്തിച്ചു
Representative image of a crime scene
മുംബൈ: മഹാരാഷ്ട്രയിലെ നാന്ദേഡില്‍ ഭാര്യയെ അയല്‍വാസി പീഡിപ്പിച്ചെന്ന് പരാതി കൊടുത്ത ഭര്‍ത്താവിനെ പ്രതിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കത്തിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 22ന് ആണ് പ്രതി അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ പ്രതി ഒളിവില്‍ പോയെങ്കിലും പൊലീസ് പിടി കൂടി.
പിന്നീട് ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പരാതിക്കാരനെ പ്രതിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് പരാതിക്കാരനെ ആശുപത്രിയിലെത്തിച്ചത്.