മുംബൈയിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

ഭർത്താവ് കൈപിടിച്ച് രക്ഷിക്കാൻ ശ്രമിച്ചിട്ടും വഴുതി വീഴുകയും ഉടൻ തന്നെ ഡോംബിവിലിയിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ ഇടിക്കുകയുമായിരുന്നു
മുംബൈയിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

മുംബൈ: വനിതാ പൊലീസ് കോൺസ്റ്റബിൾ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കഴിഞ്ഞ ദിവസമാണ് നഹൂർ റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് വനിതാ പൊലീസ് കോൺസ്റ്റബിളിന് ജീവൻ നഷ്ടപ്പെട്ടത്. 27കാരിയായ അശ്വിനി ഡൊമാഡെ ഭർത്താവിനൊപ്പം വാതിലിനടുത്തു യാത്ര ചെയ്യുകയായിരുന്നു. നാഹുർ ഇൽ നിന്നും ട്രെയിൻ പെട്ടെന്ന് എടുത്തപ്പോൾ തെറിച്ചു വീഴുക യായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. വീണ ഉടനെ എതിർവശത്ത് നിന്ന് വന്ന മറ്റൊരു ട്രെയിൻ കയറി ഇറങ്ങുക ആയിരുന്നു.

തുടർന്ന് റെയിൽവേ പോലീസിന്റെയും ഒരു പോർട്ടറുടെയും സഹായത്തോടെ ഭർത്താവ് ആംബുലൻസിൽ ഫോർട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ ഉച്ചകഴിഞ്ഞ് 2.10 ന് മരിച്ചതായി സ്ഥിരീകരിച്ചു, തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു

ഭർത്താവ് കൈപിടിച്ച് രക്ഷിക്കാൻ ശ്രമിച്ചിട്ടും വഴുതി വീഴുകയും ഉടൻ തന്നെ ഡോംബിവിലിയിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ ഇടിക്കുകയുമായിരുന്നു. താനെയിലെ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന അശ്വിനി വിവാഹത്തിന് ശേഷം മൂന്ന് വർഷമായി കൽവ ഈസ്റ്റിലാണ് താമസിച്ചിരുന്നത്. ഭർത്താവ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com