
മലയാള ഭാഷാ പ്രചാരണസംഘം കേരളപ്പിറവി ദിനാഘോഷം നടത്തുന്നു
മുംബൈ:മലയാള ഭാഷ പ്രചാരണ സംഘം മീരാ റോഡ് ഭയന്ദര്‍ മേഖല കേരളപ്പിറവി ദിനം ആഘോഷിക്കുന്നു.
മീരാ റോഡ് മേഴ്സി ഹോം റോഡില്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയിലെ കമ്മ്യൂണിറ്റി ഹാളില്‍ നവംബര്‍ 1ന് വൈകിട്ട് 4ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമായ നിഷ ഗില്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അലോഷി ആദം അവതരിപ്പിക്കുന്ന ഹൃദയരാഗം മീട്ടും അലോഷി ഗസല്‍ രാവ് അരങ്ങേറും.