
നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ ഈ ആഴ്ച്ചയിലെ അക്ഷര സന്ധ്യയിൽ സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാ ലക്ഷ്മി എന്ന നാടകം ചർച്ച ചെയ്യുന്നു. ഇതിനോടൊപ്പം നാടക വായനാവതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ 25 ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതലാണ് അക്ഷര സന്ധ്യ ആരംഭിക്കുന്നത്
രാമായണത്തെ ആസ്പദമാക്കി സി എൻ ശ്രീകണ്ഠൻ രചിച്ച താണ് ലങ്കാലക്ഷ്മി എന്ന നാടകം.
നാടകത്തിനും നാടക വായനക്കും ഇടയിലൂടെ വ്യത്യസ്തമായ ഒരു സഞ്ചാരം നടത്തുകയാണ് ഇത്തവണ അക്ഷര സന്ധ്യയിൽ എന്ന് മുഖ്യ സംഘാടകനായ അനിൽ പ്രകാശ് അറിയിച്ചു.