
മുംബൈ: കേരളത്തിന്‍റെ ടൂറിസം സാധ്യതകളും സാംസ്കാരിക തനിമയും രുചി വൈവിധ്യങ്ങളും മുംബൈയ്ക്ക് പരിചയപ്പെടുത്തി ലീല റാവിസ് ഗ്രൂപ്പ്.ഇന്നലെ വൈകീട്ട് മുംബൈയിലെ ലീല ഹോട്ടലിൽ നടന്ന പ്രത്യേക പരിപാടിയിലാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളും ആഘോഷങ്ങളും രുചി വൈവിധ്യങ്ങളും മുംബൈയിലെ ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ ലീല റാവിസ് ഗ്രൂപ്പ് അവതരിപ്പിച്ചത്.
വടക്കൻ കേരളം, മധ്യകേരളം, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചായിരുന്നു കലാപരിപാടികളും രുചി വൈവിധ്യങ്ങളും പരിചയപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലകളിലെ പ്രത്യേകതകൾ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഒപ്പന, മാർഗംകളി, മോഹിനിയാട്ടം, ചെണ്ടമേളം, പുലികളി തുടങ്ങിയ തനത് കലാരൂപങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. റാവിസ് ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ആശിഷ് നായർ ചടങ്ങിൽ സ്വാഗതം പറഞ്ഞു.