ലെന്‍സ്‌കേപ്പ് കേരളയ്ക്ക് മുംബൈയില്‍ തുടക്കം

ചിത്രപ്രദര്‍ശനം ഞായറാഴ്ച സമാപിക്കും
Lenscap Kerala launches in Mumbai

ലെന്‍സ്‌കേപ്പ് കേരളയ്ക്ക് മുംബൈയില്‍ തുടക്കം

Updated on

മുംബൈ: കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും സംസ്‌കാരത്തെയും പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അഖിലേന്ത്യ ഫോട്ടോ പ്രദര്‍ശനം 'ലെന്‍സ്‌കേപ്പ് കേരള'ക്ക് മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയിലും തുടക്കമായി. പ്രശസ്ത ചലച്ചിത്രകാരിയും ഫോട്ടോഗ്രാഫറുമായ സൂനി താരാപുര്‍വാല വ്യാഴാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

അമിത് പസ്രിച്ച, ഐശ്വര്യ ശ്രീധര്‍, നടാഷ കാര്‍തര്‍ ഹേമരഞ്ജിനി, സൗരഭ് ചാറ്റര്‍ജീ, മനോജ് അറോറ തുടങ്ങി പ്രമുഖ ട്രാവല്‍, മീഡിയ ഫോട്ടോഗ്രാഫര്‍മാര്‍ കേരളത്തില്‍ നിന്നും പകര്‍ത്തിയ 75 ചിത്രങ്ങളാണ് എക്‌സിബിഷനിലുള്ളത്. പ്രശസ്ത ആര്‍ട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദര്‍ശനത്തിന്‍റെ ക്യൂറേറ്റര്‍. ഞായറാഴ്ച വരെയാണ് എക്‌സിബിഷന്‍.

logo
Metro Vaartha
www.metrovaartha.com