എൽഐസി മാനേജ്മെന്റുമായി ബിഎൽഐഎഎസ് നേതൃത്വം ചർച്ച നടത്തി

എൽഐസി മാനേജ്മെന്റുമായി ബിഎൽഐഎഎസ് നേതൃത്വം ചർച്ച നടത്തി

മുംബൈ: എൽ ഐ സി ഏജന്റ് സമൂഹത്തിന് ഇ എസ് ഐ പെൻഷൻ, മെഡിക്ളെയിം അനുവദിക്കുക, ഓൺലൈൻ ബിസിനസിലെ അപാകതകൾ പരിഹരിക്കുക, മിനിമം ഗ്രാറ്റുവിറ്റി ഉറപ്പ് വരുത്തുക, സിഎൽഐഎസ് (CLIA) ഏജന്റ്സിന് ക്ളബ് റിലാക്സേഷൻ അനുവദിക്കുക അടക്കമുള്ള പ്രശ്നങ്ങൾ ബിഎൽഐഎഎസ് ദേശീയ നേതൃത്വം എൽ ഐ സി മാനേജ് മെന്റുമായി ചർച്ച നടത്തി.

ഇന്ന് മുംബൈ സെൻട്രൽ ഓഫീസായ "യോഗക്ഷേമ" യിൽ നടത്തിയ ചർച്ചകൾക്ക് എൽഐസി എക്സിക്യൂട്ടീവ് ഡയറക്ടർ സുധാകർ , ബിഎൽഐഎഎസ് (BLIAS) ദേശീയ ജനറൽ സെക്രട്ടറി ജെ. വിനോദ് കുമാർ, ദേശീയ പ്രസിഡണ്ട് എം ശെൽ വകുമാർ തുടങ്ങിയവർ നേതൃത്വം നൽകി, തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതായി ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കൾ മാധ്യമങ്ങൾക്ക് നൽകിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com