ഉമ്മന്‍ ഡേവിഡിന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം

പുരസ്‌കാരം നല്‍കിയത് പ്രമുഖ മറാഠി ദിനപത്രം
Oommen David receives Lifetime Achievement Award

ഉമ്മന്‍ ഡേവിഡിന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം

Updated on

താനെ: മുംബൈയിലെ പ്രമുഖ മറാഠി ദിനപത്രം ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനും മലയാളിയുമായ ഡോ. ഉമ്മന്‍ ഡേവിഡിന് സമ്മാനിച്ചു. താനെ എം.പിയും മുന്‍ മേയറുമായ നരേഷ് മഹ്‌സ്‌കെയാണ് നവഭാരത് നവരാഷ്ട്ര ആജീവനാന്ത പുരസ്‌കാരം നല്‍കിയത്.

താനെ ജില്ലയിലെ വിവിധ മേഖലകളില്‍ മികച്ച സേവനം അനുഷ്ഠിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം. മുംബൈയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പില്‍ നിന്നും ലഭിച്ച അംഗീകാരത്തില്‍ സന്തോഷം പങ്ക് വച്ച ഡോ.ഡേവിഡ് മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാണ്.

നാടിന്‍റെ സാമൂഹികവും സാംസ്‌കാരികവുമായ വികസനത്തിന് വിദ്യാലയങ്ങള്‍ വളരെ ക്രിയാത്മകമായ പങ്ക് വഹിക്കുന്ന കാര്യം അദ്ദേഹം പുരസ്‌കാരം സ്വീകരിക്കവേ ഊന്നി പറഞ്ഞു. ജീവിത യാത്രകള്‍ക്കിടയില്‍ പലപ്പോഴും താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളെ സമൂഹത്തിന്‍റെ ഉന്നത സ്ഥാനങ്ങളില്‍ കണ്ടു മുട്ടാറുള്ള അനുഭവങ്ങള്‍ തനിക്ക് നല്‍കുന്ന ആത്മാഭിമാനം ഏതൊരു അംഗീകാരത്തേക്കാളും വലുതാണെന്നും, അതെല്ലാമാണ് തന്‍റെ അധ്യാപന ജീവിതത്തിലെ അസുലഭ നിമിഷങ്ങളെന്നും ഉമ്മന്‍ ഡേവിഡ് കൂട്ടിച്ചേര്‍ത്തു'

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com