1200 കോടിയുടെ തട്ടിപ്പിനു പിന്നാലെ ലീലാവതി ആശുപത്രിയില്‍ ദുര്‍മന്ത്രവാദം നടന്നതായും ആരോപണം

കുത്തേറ്റ സെയ്ഫ് അലിഖാന്‍ ഇവിടെ ചികിത്സ തേടിയതും സമീപകാലത്താണ്
Lilavati Hospital trust black magic

വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

Updated on

മുംബൈ: സാമ്പത്തിക ക്രമക്കേടുകള്‍ക്കിടയില്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ദുര്‍മന്ത്രവാദം നടന്നതായും വെളിപ്പെടുത്തല്‍. 1200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതിന്‍റെ പേരില്‍ മുന്‍ട്രസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പഞ്ചനക്ഷത്ര സൗകര്യം ഉള്ള ആശുപത്രിയില്‍ ദുരമന്ത്രവാദം നടന്നെന്ന ആരോപണവും ഉയരുന്നത്.

ട്രസ്റ്റികളുടെ ഓഫിസിന് താഴെയായി ദുര്‍മന്ത്രവാദം നടന്നെന്നും എട്ട് അസ്ഥികൂടങ്ങളും മുടിയും കണ്ടെത്തിയെന്നുമാണ് ആരോപണം. മുന്‍ട്രസ്റ്റികള്‍ക്കെതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

ജീവനക്കാര്‍ ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായ വസ്തുക്കള്‍ നിലവിലെ ട്രസ്റ്റികളുടെ ഓഫിസിന്‍റെ താഴെ കുഴിച്ചിട്ടിട്ടുണ്ട്. സാക്ഷികളുടെ സാന്നിധ്യത്തില്‍ നിലം കുഴിച്ചപ്പോള്‍ 8 കലശങ്ങള്‍ കണ്ടെത്തി. അതില്‍ മനുഷ്യാവശിഷ്ടങ്ങള്‍, അസ്ഥികള്‍, മുടി, അരി എന്നിവ ഉണ്ടായിരുന്നെന്നുമാണ് ഇപ്പോഴത്തെ ട്രസ്റ്റികള്‍ ആരോപിക്കുന്നത്.

ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ അതിസമ്പന്നര്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് മുംബൈയിലെ ലീലാവതി ആശുപത്രി. കുത്തേറ്റ സെയ്ഫ് അലിഖാന്‍ ഇവിടെ ചികിത്സ തേടിയതും സമീപകാലത്താണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com