
താനെ: കല്യാൺ സാംസ്കാരികവേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ച 20 നു കല്യാൺ ഈസ്റ്റിൽ നടക്കും. ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ വൈകീട്ട് നാലിന് നടക്കും.
കാട്ടൂർ മുരളി കഥകൾ അവതരിപ്പിക്കും. കൂടാതെ കൃഷ്ണകുമാർ ഹരിശ്രീയുടെ കവിതാസമാഹാരമായ 'ഹരിശ്രീ കുറിച്ച കവിതകൾ' എഴുത്തുകാരൻ ലിനോദ് വർഗ്ഗീസ് പ്രകാശനം ചെയ്യും.