സാഹിത്യ സായാഹ്നവും പുസ്തകപ്രകാശനവും 8ന്

ബാലസാഹിത്യ നോവല്‍ പ്രകാശനം നടത്തും
Literary Evening and Book Launch on the 8th

സാഹിത്യ സായാഹ്നവും പുസ്തകപ്രകാശനവും 8ന്

Freepik.com
Updated on: 

താനെ: കേരളീയ സമാജം ഡോംബിവ്ലിയുടെ നവംബര്‍ മാസ സാഹിത്യസായാഹ്നവും പുസ്തക പ്രകാശനവും നവംബര്‍ 8 ഞായറാഴ്ച നടക്കും. വൈകുന്നേരം 4:30-ന് ഡോംബിവ്ലി ഈസ്റ്റിലെ പാണ്ഡുരംഗവാഡി കെഎസ്ഡി മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിലെ എസി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സാഹിത്യസായാഹ്നത്തില്‍ 17 വയസ്സുകാരനായ നിരഞ്ജന്‍ രഞ്ജിത് രചിച്ച ബാലസാഹിത്യ നോവലിന്റെ പ്രകാശനം നടക്കും. തുടര്‍ന്ന് ഡോ . പി. പി. രാധാകൃഷ്ണന്‍ രചിച്ച രണ്ടു കഥകളുടെ അവലോകനവും ഉണ്ടായിരിക്കും.

ആക്ടിങ് കെഎസ്ഡി ആര്‍ട്‌സ് & കള്‍ച്ചര്‍ സെക്രട്ടറി കെ . കെ സുരേഷ് ബാബു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അഞ്ജലി മേനോന്‍ പുസ്തകപരിചയം നടത്തും. ടി . കെ രാജേന്ദ്രനാണ് ചര്‍ച്ച നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9820886717, 7715057407