സാഹിത്യ സായാഹ്നം ജൂണ്‍ എട്ടിന്

സുനി സോമരാജന്‍ രചിച്ച നിലാവില്‍ വിരിയുന്ന കനവുകള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടത്തും
Literary evening on June 8th

സാഹിത്യ സായാഹ്നം ജൂണ്‍ എട്ടിന്

Updated on

മുംബൈ: കേരളീയ സമാജം ഡോംബിവ്ലിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നം, ജൂണ്‍ 8 ന് വൈകുന്നേരം 4:30 ന് (ഡോംബിവ്ലി ഈസ്റ്റ് ) റെയില്‍വേ സ്റ്റേഷനുസമീപമുള്ള കേരളീയ സമാജം (ബാജിപ്രഭു ചൗക്ക് ) ഓഫീസ് ഹാളില്‍ വെച്ചു നടക്കും.

ചടങ്ങില്‍ സമാജം അംഗവും എഴുത്തുകാരിയുമായ സുനി സോമരാജന്‍ രചിച്ച നിലാവില്‍ വിരിയുന്ന കനവുകള്‍ എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനം സമാജം ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഡാനിയല്‍, പ്രസിഡന്‍റ് ഇ.പി. വാസുവിന് നല്‍കി നിര്‍വഹിക്കും.

എഴുത്തുകാരന്‍ ജോയ് ഗുരുവായൂര്‍ പുസ്തകപരിചയം നടത്തും. പരിപാടിയിലേക്ക് എല്ലാ സാഹിത്യാസ്വാദകരെയും സ്വാഗതംചെയ്യുന്നതായി കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുരേഷ്ബാബു കെ.കെ. അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com