സാഹിത്യ സായാഹ്നം സെപ്റ്റംബര്‍ 14 ന്

കാട്ടൂര്‍ മുരളി മുഖ്യാതിഥി
Literary evening on September 14th

സാഹിത്യ സായാഹ്നം

Updated on

മുംബൈ: കേരളീയ സമാജം ഡോംബിവ്ലി കലാ-സാംസ്‌കാരിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മാസം തോറും സംഘടിപ്പിക്കുന്ന സാഹിത്യസായാഹ്നം സെപ്റ്റംബര്‍ 14ന് വൈകീട്ട് 4.30 ന് മോഡല്‍ കോളെജ്, കമ്പല്‍പ്പാട ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും.

കേരളീയ സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കാട്ടൂര്‍ മുരളി മുഖ്യാതിഥിയായിരിക്കും.

കഥാകൃത്തും കേരളീയ സമാജാംഗവുമായ എം. ചന്ദ്രശേഖരന്‍ രചിച്ച ഏകാന്തജാലകങ്ങള്‍ എന്ന കഥാസമാഹാരത്തെക്കുറിച്ചുള്ള ആസ്വാദനവും ചര്‍ച്ചയും നടക്കും. തുടര്‍ന്ന്, ഓണസ്മരണകള്‍ പങ്കുവെക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് സാഹിത്യസായാഹ്നം കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com