ലോഥ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം

ഗിരീഷ് വടശ്ശേരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു

Lodha New Cuffe Parade Malayali Association's Onam Celebrations

ലോഥ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം

Updated on

മുംബൈ: വഡാല ലോഥ ന്യൂ കഫേ പരേഡ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ലോഥ ക്ലബ് ഹൗസില്‍ വിപുലമായി നടന്നു. പ്രവാസജീവിതത്തിലും കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകവും ഓണത്തിന്‍റെ കൂട്ടായ്മാ സന്ദേശവും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിന് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഗിരീഷ് വടശ്ശേരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികള്‍ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. പ്രവാസി ഗായകരായ അമര്‍ റാം മധുവും അമൃത നായരും അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.

മാത്യു ലാത്ര, ആര്‍.വി. വേണുഗോപാല്‍, എ.കെ. പ്രദീപ് കുമാര്‍, തിലക പരമേശ്വര്‍, മെല്‍വിന്‍, സജി ആന്‍റണി, സുരേഷ് കുമാര്‍, റജി ഫിലിപ്പ്, സുമേഷ് നായര്‍, മാത്യു ജോണ്‍, പി.എ. അബൂബക്കര്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ലോഥ ന്യൂ കഫേ പരേഡ് മേഖലയില്‍ നൂറിലധികം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പങ്കാളിത്തവും കൂട്ടായ്മയും നിറഞ്ഞ ഓണാഘോഷം പ്രവാസി മലയാളികളുടെ സാംസ്‌കാരിക ഐക്യത്തിന്റെ മനോഹരമായ പ്രതിഫലനമായി.

logo
Metro Vaartha
www.metrovaartha.com