ലോക്സഭാ തെരെഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ 61.29 ശതമാനം പോളിംഗ്

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ 70 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി
ലോക്സഭാ തെരെഞ്ഞെടുപ്പ്: മഹാരാഷ്ട്രയിൽ 61.29 ശതമാനം പോളിംഗ്
maharashtra election

മുംബൈ: മഹാരാഷ്ട്രയിൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ 61.29 ശതമാനത്തിലധികം വോട്ടിംഗ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് 2019 ലോക് സഭാ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വർധനവാണ്.

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ 70 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ നക്‌സൽ ബെൽറ്റിന് കീഴിലുള്ള ഗോത്രവർഗ ഗഡ്ചിരോളി-ചിമൂറിൽ 71. 88 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മുംബൈ സൗത്തിൽ 50.06 ശതമാനവും കല്യാൺ 50.12 ശതമാനവുമാണ്. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് 20 ന് അവസാനിച്ചു.

ആകെയുള്ള 48 മണ്ഡലങ്ങളിൽ അഞ്ചിടത്ത് മാത്രമാണ് 70 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയത്. നന്ദുർബാർ (70.68) ഗഡ്ചിറോളി-ചിമൂർ (71.88)ബീഡ് (70.92) കോലാപൂർ (71.59) ഹട്കനാംഗിൾ (71.11)എന്നിങ്ങനെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകൾ.

Trending

No stories found.

Latest News

No stories found.