എൻഡിഎ സർക്കാർ അധികാരത്തിൽ വീണ്ടും വരുമെന്ന് ഉറപ്പിച്ച് മുംബൈ "സട്ടാ ബസാർ"

കുറഞ്ഞ മാർജിൻ ആണെങ്കിലും മോദിയുടെ തിരിച്ചുവരവിലേക്കാണ് വാതുവെപ്പ് വിരൽ ചൂണ്ടുന്നത്
lok sabha election satta bazar prediction
Rahul Gandhi And Narendra Modi

മുംബൈ: ഏകദേശം ആയിരം കോടി രൂപയുടെ വിറ്റുവരവുള്ള മുംബൈയിലെ സട്ടാ ബസാർ നരേന്ദ്രമോദി സർക്കാർ ഹാട്രിക് നേടുമെന്ന് ഉറപ്പിക്കുന്നു. കുറഞ്ഞ മാർജിൻ ആണെങ്കിലും മോദിയുടെ തിരിച്ചുവരവിലേക്കാണ് വാതുവെപ്പ് വിരൽ ചൂണ്ടുന്നത്.

ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) അടുത്ത സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യത 1:1 ആണ്, അതായത് വാതുവയ്ക്കുന്ന ഓരോ രൂപയിലും നിങ്ങൾക്ക് 1 രൂപ പ്രതിഫലം ലഭിക്കും. ഇന്ത്യാ സഖ്യത്തിന് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത 1:9 ആണ്, അതായത് പ്രതിപക്ഷ കക്ഷികളുടെ വിജയസാധ്യത വളരെ വിരളമാണ്.

ഏപ്രിൽ 19 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിന്‍റെ തുടക്കത്തിൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 360 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും, ജൂൺ ഒന്നിന് നിശ്ചയിച്ചിരുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിന് തലേന്ന്, അവർ അത് 306 ആയി ചുരുക്കി. എന്നിരുന്നാലും, കാവി സഖ്യം മൂന്നാം തവണയും അധികാരം പിടിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.മൊത്തത്തിൽ ഈ വാതുവെപ്പ് വിപണി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 306 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 55 മുതൽ 65 വരെ സീറ്റുകൾ നേടുമെന്നും കണക്കാക്കുന്നു.അതേസമയം മഹാരാഷ്ട്രയിലെ 48 സീറ്റിൽ 30 സീറ്റും ഭരണകക്ഷിയായ മഹായുതി നേടുമെന്നാണ് സട്ട ബസാർ പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.