ലോക്സഭാ തെരഞ്ഞെടുപ്പ്; മുംബൈ നഗരത്തിൽ കന്നി വോട്ടർമാർ ഒരു ശതമാനത്തിൽ താഴെ മാത്രം

നഗരത്തിലെ കോളെജുകളിൽ വോട്ടർ രജിസ്‌ട്രേഷൻ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്ന് മുംബൈ കളക്ടർ സഞ്ജയ് യാദവ് പറഞ്ഞു
Representative Image
Representative Image

മുംബൈ: യുവജനങ്ങളുടെ എണ്ണ സംഖ്യയിൽ കുറവ് ഒന്നുമില്ലെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് കൊടുത്ത യുവാക്കളും യുവതികളും നന്നേ കുറവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

18-19 വയസ് പ്രായമുള്ള വളരെ കുറച്ച് പേർ മാത്രമേ വോട്ടുചെയ്യാൻ താൽപ്പര്യപ്പെടുന്നുള്ളൂ എന്നാണ് വ്യക്തമാകുന്നത്.മുംബൈയിൽ 18-19 പ്രായപരിധിയിലുള്ള 17,726 യുവാക്കൾ മാത്രമാണ് പുതിയ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത 24.6 ലക്ഷം വോട്ടർമാരിൽ 1 ശതമാനത്തിൽ താഴെയാണ് ഇത്, ഏറ്റവും പുതിയ ഡാറ്റയിലാണ് ഈ വിവരം.

ശ്രദ്ധേയമായ മറ്റൊരു കാര്യം , 18-19 വയസ്സുള്ള 17,726 രജിസ്ട്രേഷനുകളിൽ 38 ശതമാനം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രമാണ് നടന്നത് എന്നാണ്.ജനുവരി മുതൽ 6,724 വോട്ടർമാരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു കാര്യം 85 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ 55,753 വോട്ടർമാരുണ്ട്.

അതേസമയം, നഗരത്തിലെ കോളെജുകളിൽ വോട്ടർ രജിസ്‌ട്രേഷൻ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്ന് മുംബൈ കളക്ടർ സഞ്ജയ് യാദവ് പറഞ്ഞു. “വോട്ടിംഗ് ദിവസം വരുമ്പോൾ 18-19 വയസ് പ്രായമുള്ളവരുടെ എണ്ണം 25,000 ആയി ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു .

എന്നിരുന്നാലും, ദ്വീപ് നഗരത്തിലെ കോളേജ് വിദ്യാർത്ഥികളിൽ പലരും പ്രാന്തപ്രദേശങ്ങളിലാണ് താമസിക്കുന്നത് എന്നതാണ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളിലൊന്ന്. "ഞങ്ങൾ കോളേജുകളിൽ ഡ്രൈവുകൾ നടത്തുന്നു, വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യാൻ മുന്നോട്ടുവരുന്നു, പക്ഷേ അവർ താമസിക്കുന്നത് നഗരത്തിലല്ല, വേറെ ഇടങ്ങളിലാണ് ," യാദവ് പറയുന്നു.

തീർച്ചയായും, ദ്വീപ് നഗരത്തിലെ വോട്ടർ രജിസ്ട്രേഷനും പോളിംഗ് ശതമാനവും വർധിപ്പിക്കുന്നതിലെ വെല്ലുവിളികളിലൊന്ന് ജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രാന്തപ്രദേശങ്ങളിലേക്ക് കുടിയേറുന്നു എന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com