താനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗോപാലകൃഷ്ണ പിള്ളയുടെ ബന്ധുക്കളെ തേടുന്നു: കൊല്ലം സ്വദേശിയെന്നു സംശയം

താനെയിലും മറ്റും ഹോട്ടലിലും കാന്‍റീനിലും പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം
താനെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗോപാലകൃഷ്ണ പിള്ളയുടെ ബന്ധുക്കളെ തേടുന്നു: കൊല്ലം സ്വദേശിയെന്നു സംശയം
Updated on

മുംബൈ : താനെയിൽ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗോപാലകൃഷ്ണ പിള്ളയുടെ ബന്ധുക്കളെ തേടുന്നു. ഈ മാസം 15 നാണ് ഗോപാലകൃഷ്ണ പിള്ളയെ താനെ വാഗ്‌ളെ എസ്റ്റേറ്റ് ഐ ടി ഐ യിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

റോഡിൽ കിടക്കുന്നത് കണ്ടതിനെ തുടർന്നു വഴിയാത്രികർ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

താനെയിൽ കിസാൻ നഗറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗോപാലകൃഷ്ണ പിള്ളയ്ക്ക് നഗരത്തിൽ ബന്ധുക്കൾ ആരും തന്നെയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. വർഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയായരുന്നു. താനെയിലും മറ്റും ഹോട്ടലിലും കാന്‍റീനിലും പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. സ്വദേശം കൊല്ലം ജില്ലയാണെന്ന് പലരോടും പറഞ്ഞതായാണു വിവരം.

ഗോപാലകൃഷ്ണ പിള്ളയുടെ ബന്ധുക്കളെ അന്വേഷിച്ചു വരികയാണെന്നു ശ്രീനഗർ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ വസന്ത് ബാലു ഭോയെ മെട്രോ വാർത്തയോട് പറഞ്ഞു. വിവരം ലഭിക്കുന്നവർ താനെ ശ്രീനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപെടണമെന്നും അദ്ദേഹം അറിയിച്ചു. മൃതദേഹം താനെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഗോപാല കൃഷ്ണ പിള്ളയുടെ കുടുംബത്തെക്കുറിച്ച് അറിയാവുന്നവർ മുന്നോട്ടു വരണമെന്ന് താനെയിലെ സാമൂഹ്യ പ്രവർത്തകനായ വിനോദ് രമേശൻ പറഞ്ഞു.

വിവരം ലഭിക്കുന്നവർ ശ്രീനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Ph : 9967436117

022 25800508

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com