അനില്‍ അംബാനിക്കെതിരേ ലുക്ക്ഔട്ട് നോട്ടിസ്

ഓഗസ്റ്റ് 5ന് ചോദ്യം ചെയ്യും
Lookout notice issued against Anil Ambani

അനില്‍ അംബാനി

Updated on

മുംബൈ: വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കെതിരേ ഇഡി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഓഗസ്റ്റ് 5ന് ഹാജരാകണമെന്ന് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടിസ്.

മുംബൈയിലും മറ്റ് നഗരങ്ങളിലുമായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍റെ കമ്പനികളുമായി ബന്ധപ്പെട്ട 35 ലധികം സ്ഥലങ്ങളില്‍ ഇഡി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയിരിക്കുന്നത്. ഹാജരാകുമോ ഇല്ലയോയെന്ന് അദ്ദേഹം ഇതു വരെ പ്രതികരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com