നെരൂളില്‍ അക്ഷരസന്ധ്യ 29ന്

പുസ്തകപ്രകാശനവും നടത്തും
'Aksharasandhya' in Nerul on the 29th

നെരൂളില്‍ അക്ഷരസന്ധ്യ 29ന്

Updated on: 

നവിമുംബൈ: നെരൂള്‍ കേരളീയ സമാജത്തിന്റെ സാഹിത്യചര്‍ച്ചാ വേദിയായ അക്ഷരസന്ധ്യ 29ന് വൈകിട്ട് ആറിന് ആരംഭിക്കും. സുനിത എഴുമാവില്‍ രചിച്ച പുതിയ നോവല്‍ യുഗാന്ധരയുടെ പ്രകാശനം നടത്തും. പ്രശസ്ത കാവ്യാലാപകനായ ബാബു മണ്ടൂരാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

മുംബൈയുടെ കവിയും എഴുത്തുകാരനുമായ ജി. വിശ്വനാഥന്‍ പുസ്തക പരിചയം നടത്തും. തുടര്‍ന്ന് പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയും സംഘടിപ്പിക്കും. വൈകിട്ട് 7ന് ബാബു മണ്ടൂര്‍ കാവ്യസന്ധ്യ അവതരിപ്പിക്കും. കവിതകളും സിനിമാഗാനങ്ങളും നാടകഗാനങ്ങളും കോര്‍ത്തിണക്കിയാണ് കാവ്യവിരുന്ന് സംഘടിപ്പിക്കുന്നത്. ഫോണ്‍: 9821424978