

കേരള മഹിളാ സമിതിയുടെ നേതൃത്വത്തില്‍ ട്രാഫിക് അവബോധ പരിപാടി
മുംബൈ: റോഡ് സുരക്ഷയും ഉത്തരവാദിത്വമുള്ള ഡ്രൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 മെയ് 26-ന് ഉപ്നഗറില്‍ നാസിക് സിറ്റി ട്രാഫിക് പൊലീസും കേരള മഹിളാ സേവാ സമിതിയും സംയുക്തമായി ട്രാഫിക് അവബോധ പരിപാടി സംഘടിപ്പിച്ചു.
അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്‌പെക്റ്റര്‍ യതിന്‍ പാട്ടില്‍ , ട്രാഫിക് ഹവല്‍ദാര്‍ സച്ചിന്‍ ജാധവ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹെല്‍മറ്റ് ധരിക്കുന്നതിന്‍റെ പ്രാധാന്യം, ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകത, സുരക്ഷിതമായ റോഡ് പെരുമാറ്റം എന്നിവയെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കി.
കേരള മഹിളാ സേവാ സമിതി പ്രസിഡന്‍റ് ജയ കുറുപ്പ്, സെക്രട്ടറി ജലജ സുഗുണന്‍, ജോയിന്‍റ് സെക്രട്ടറി ശ്രീമതി ലളിത വിനോദ്, ട്രഷറര്‍ വിജയ ഗോവിന്ദ് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ മിനി നായര്‍, സുനിത നായര്‍, ജയ ഹരിദാസന്‍, സിന്ധു ഹരീഷ്, റീന മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.