രാജ് താക്കറെയും ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തി

ഗണേശോത്സവത്തിന് ക്ഷണിക്കാനെന്ന് വിശദീകരണം

Raj Thackeray and Devendra Fadnavis meeting

രാജ് താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ്‌

Updated on

മുംബൈ: എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച തെക്കന്‍ മുംബൈയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയിലായിരുന്നു കൂടിക്കാഴ്ച.

സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശിവസേന ഉദ്ധവ് വിഭാഗവും എംഎന്‍എസും തമ്മില്‍ സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിനിടെയാണ് ഫഡ്‌നാവിസുമായുള്ള രാജ് താക്കറെയുടെ കൂടിക്കാഴ്ച.

ഗണേശോത്സവത്തിനു മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് പോയതെന്ന് രാജ് താക്കറെയുടെ വിശദീകരണം. കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടു. ഇതില്‍ രാഷ്ട്രീയമില്ലെന്നാണ് ഇരുവരുടെയും പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com