കഥാകൃത്ത് എം. ചന്ദ്രശേഖരന്‍ അന്തരിച്ചു

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
writer M. Chandrasekharan passes away

എം. ചന്ദ്രശേഖരന്‍

Updated on

മുംബൈ: കഥാകൃത്തും മംഗലാട്ട് കുടുംബാംഗവുമായ എം. ചന്ദ്രശേഖരന്‍. (74) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം. ഡോംബിവ്‌ലിയില്‍ ഏറെക്കാലമായി താമസിക്കുന്ന അദ്ദേഹം മയ്യഴി സ്വദേശിയാണ്. പരേതരായ മംഗലാട്ട് കുഞ്ഞിരാമന്‍റെയും തയ്യുള്ളതില്‍ മാധവിയുടെയും മകനാണ്. 1980-90 കാലഘട്ടത്തില്‍ മലയാളകഥാ സാഹിത്യത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു.

മാതൃഭൂമി, കലാകൗമുദി, മലയാളം, എന്നീ ആനുകാലികങ്ങളിലായി നൂറില്‍ പരം കഥകള്‍ എഴുതിയിരുന്നു. പ്രൊഫ. എം. അച്യുതന്‍റെ ചെറുകഥ ഇന്നലെ ഇന്ന് എന്ന കൃതിയില്‍ പ്രത്യേക പരാമര്‍ശമുണ്ട്. സ്വച് നീലമായ ആകാശം, ഏകാന്ത ജാലങ്ങള്‍ എന്നീ രണ്ടു കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.

മൂന്നാമതു കഥാ സമാഹാരത്തിന്‍റെ ശ്രമത്തിലായിരുന്നു. കാക്കനാടന്‍ മലയാളനാട് വാരികയില്‍ ഉള്ളപ്പോഴാണ് അവിടെ പ്രൂഫ് റീഡറായി ജോലി ചെയ്തത്. മുംബൈയില്‍ സ്വകാര്യസ്ഥാപനത്തില്‍ മാനജേരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ. പുഷ്പ. മക്കള്‍. പ്രിയങ്കര്‍ ( മാനേജര്‍ എച്ഡിഎഫ്സി ബാങ്ക് ) ആതിര (ഐടി ഫീല്‍ഡ് )

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com