
എം. കുഞ്ഞിരാമന്‍
മുംബൈ: യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയിരുന്ന എം.കുഞ്ഞിരാമന്‍ (88) അന്തരിച്ചു.ബോംബെ കേരളീയ സമാജത്തില്‍ ദീര്‍ഘകാലം വൈസ് പ്രസിഡന്‍റായിരുന്ന അദ്ദേഹം സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയാണ് സ്വദേശം. ബോംബെ കേരളീയ സമാജം അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.
സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് സഹാര്‍ ശ്മശാനത്തില്‍. ഭാര്യ വിമല, മക്കള്‍ സഞ്ജു , സ്മിത, സീമ. 3 പേരും മലേഷ്യയിലാണ്.