സാഹിത്യ സംവാദത്തില്‍ എം. രാജീവ് കുമാര്‍

പരിപാടി നവംബര്‍ 16ന്
M. Rajeev Kumar in a literary debate

സാഹിത്യ സായാഹ്നം

Updated on

മുംബൈ: പ്രമുഖ ചെറുകഥാകൃത്തും പ്രഭാഷകനുമായ ഡോക്ടര്‍ എം. രാജീവ് കുമാര്‍ കല്യാണ്‍ സാംസ്‌കാരിക വേദിയുടെ നവംബര്‍മാസ സാഹിത്യ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

നവംബര്‍ 16 ന് വൈകിട്ട് 4 : 30ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളിലാണ് പരിപാടി. ''വാഴുന്നവരും വീഴുന്നവരും മലയാള സാഹിത്യത്തിലെ പുതുപ്രവണതകള്‍'' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന രാജീവ് കുമാറിന്‍റെ പ്രഭാഷണത്തിനു ശേഷം മുംബൈയിലെ പ്രമുഖ എഴുത്തുകാര്‍ ഈ വിഷയത്തില്‍ അദ്ദേഹവുമായി സംവദിക്കും.

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച മുടങ്ങാതെ നടത്തിവരുന്ന കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ ചര്‍ച്ചയുടെ ഇരുപത്തിയൊന്നാം ലക്കമാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com