പി.എസ് ശ്രീധരന്‍ പിള്ള
മുംബൈ: കേരളീയ സമാജം ഡോംബിവ്ലിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജ് (കമ്പല്‍പാഡ) കെട്ടിടത്തിന്‍റെ മൂന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി. പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുൻപ് സംഘടിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ ഡോ. പി.എസ്. ശ്രീധരന്‍ പിള്ള മുഖ്യാതിഥിയാകും.
ജൂലൈ 11ന് വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ ഡോംബിവ്ലി എംഎല്‍എയും മുന്‍ മന്ത്രിയുമായ രവീന്ദ്ര ചവാന്‍, എംഎല്‍എ രാജേഷ് മോറെ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ചടങ്ങിനോടനുബന്ധിച്ച് കോളെജ് വിദ്യാര്‍ഥികളുടെയും സമാജം കലാവിഭാഗത്തിന്‍റെയും വെവിധ്യമാര്‍ന്ന കാലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അറിയിച്ചു.