
സാഹിത്യ വേദിയില്‍ മധു നമ്പ്യാരുടെ കവിതകള്‍
മുംബൈ: സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചര്‍ച്ചയില്‍ ഓഗസ്റ്റ് 3 ന് മാട്ടുംഗയില്‍ വൈകിട്ട് 4.30 ന് മധു നമ്പ്യാര്‍ കവിതകള്‍ അവതരിപ്പിക്കുന്നു.
മുംബൈയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിധ്യമായ മധു നമ്പ്യാര്‍ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ്.
കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് സ്വദേശിയായ മധു നമ്പ്യാര്‍ കഴിഞ്ഞ 44 വര്‍ഷകാലമായി മുംബൈയിലാണ് താമസിക്കുന്നത്.