മഹാരാഷ്ട്ര അമരാവതി വിമാനത്താവളം ഉദ്ഘാടനം: ആദ്യ വിമാനം 11.30ന്

വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ തുറക്കുന്നത് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം.

Amaravati airport in Maharashtra to open today

അമരാവതി വിമാനത്താവളം

Updated on

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി വിമാനത്താവളം ബുധനാഴ്ച (April 16) തുറക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സാന്നിധ്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഫ്‌ളാഗ് ഓഫ് ചെയ്യും.

ഉപമുഖ്യമന്ത്രിമാരയ അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 11.30ന് ആണ് അമരാവതിയില്‍ നിന്ന് മുംബൈയിലേക്ക് ആദ്യ വിമാനം പറക്കുന്നത്. 72 യാത്രക്കാരെയാകും വിമാനം വഹിക്കുക.

2100 രൂപയാണ് മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതോടെ വിദര്‍ഭ മേഖലയില്‍ ഉള്ളവര്‍ക്കും മുംബൈയിലേക്ക് അതിവേഗം എത്താന്‍ കഴിയും. 1.45 മണിക്കൂര്‍ കൊണ്ട് മുംബൈയിലെത്താന്‍ സാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com