
ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: സവര്‍ക്കറുടെ ബാരിസ്റ്റര്‍ ഡിഗ്രി പുനഃസ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഡിഗ്രി തടഞ്ഞുവെച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാരുമായി ഉടന്‍ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ യൂണിവേഴ്‌സിറ്റിയില്‍ സവര്‍ക്കറുടെ പേരിലുള്ള ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്. ഇത്തരത്തിലൊരു കേന്ദ്രം തയ്യാറാക്കിയതിന് സര്‍വകലാശാലയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
സവര്‍ക്കര്‍ ലണ്ടനിലാണ് തന്‍റെ ബാരിസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ബ്രിട്ടീഷുകാരോട് വിധേയത്വം പ്രകടിപ്പിക്കാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മൂലം അദ്ദഹത്തിന്‍റെ ഡിഗ്രി തടഞ്ഞുവെച്ചു. അത് പുനഃസ്ഥാപിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,